Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : An Electric Shock

America

ഹൂ​സ്റ്റ​ണി​ൽ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ്  തൊ​ഴി​ലാ​ളി മ​രി​ച്ചു

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ ഏ​ക്ക​ർ ഹോം​സ് ഏ​രി​യ​യി​ലെ ഒ​ബ്സ​ർ​വേ​റ്റ​റി തെ​രു​വി​ൻ്റെ 8500 ബ്ലോ​ക്കി​ൽ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രു തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​റ്റൊ​രു തൊ​ഴി​ലാ​ളി​യ്ക്ക് പ​രി​ക്കേ​റ്റു.

ഒ​രു തൊ​ഴി​ലാ​ളി സം​ഭ​വ​സ്ഥ​ല​ത്ത് വച്ചു ത​ന്നെ മ​രണപ്പെട്ടു. പ​രി​ക്കേ​റ്റ മ​റ്റൊ​രു തൊ​ഴി​ലാ​ളി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​യാ​ളു​ടെ പ​രി​ക്കി​ൻ്റെ വ്യാ​പ്തി വ്യ​ക്ത​മ​ല്ല.

മ​ര​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ബ​ക്ക​റ്റ് ട്ര​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ര​ത്ത​ടി​ക​ൾ​ക്കി​ട​യി​ൽ വൈ​ദ്യു​തി ലൈ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത് പെ​ട്ടെ​ന്ന് കാ​ണാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ട്ര​ക്കി​ൻ്റെ ബ​ക്ക​റ്റ് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​പ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​ത്.

തൊ​ഴി​ലാ​ളി​ക​ൾ എ​ന്ത് ജോ​ലി​യാ​ണ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന​തെ​ന്നോ ഏ​ത് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണെ​ന്നോ ഉ​ള്ള വി​വ​ര​ങ്ങ​ൾ ഹൂ​സ്റ്റ​ൺ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ൻ്റ് (HFD) ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​വ​ർ സ്വ​കാ​ര്യ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​കാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Latest News

Corehub Up